കൊച്ചി: സിബിഎസ്ഇയില് മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഹാജരാവുമ്പോള്‍ മതപരമായ വസ്ത്രം ധരിക്കണമെന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ ആവശ്യം കര്‍ശന വ്യവസ്ഥകളോടെ ജസ്റ്റിസ് വിനോദ് ചന്ദ്രന് അനുവദിച്ചു.
കൂട്ട കോപ്പിയടി വ്യാപകമായതിനെത്തുടര്‍ന്ന് നേരത്തെ സുപ്രീംകോടതി മെഡിക്കല്‍ പ്രവേശന പരീക്ഷാഫലം റദ്ദാക്കിയിരുന്നു. സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് വസ്ത്രധാരണത്തിലും ഇത്തരം നിയന്ത്രണം ഉണ്ടാക്കിയതെന്ന് സിബിഎസ്ഇ അറിയിച്ചു.
എന്നാല്‍ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് ഹര്‍ജിക്കാരികള്‍ പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതും പരീക്ഷയുടെ ചുമതലയുള്ള വനിതാ അദ്ധ്യാപികയ്ക്ക് കുട്ടികളെ സംശയമുണ്ടെങ്കില്‍ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം പരീക്ഷയുടെ മറ്റു മാനദണ്ഡങ്ങള്‍ക്ക് മാറ്റം ഉണ്ടാകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: