ട്രിപ്പ് അഡൈ്വസര്‍ ഏഷ്യന്‍ പട്ടികയില്‍ വണ്ടര്‍ലാ പാര്‍ക്കുകള്‍ മുന്നില്‍

Tuesday 21 July 2015 10:52 pm IST

കൊച്ചി: ഏഷ്യയിലെ ഏറ്റവും മികച്ച 25 അമ്യൂസ്‌മെന്റ് പാര്‍ക്കുകളുടെ പട്ടികയില്‍ വണ്ടര്‍ലായുടെ ബാംഗ്ലൂര്‍, കൊച്ചി പാര്‍ക്കുകള്‍ മുന്നിലെത്തി. ആഗോള ട്രാവല്‍ വെബ്‌സൈറ്റായ ട്രിപ് അഡൈ്വസറാണ് പട്ടിക പുറത്തുവിട്ടത്. ഏഷ്യന്‍ പട്ടികയില്‍ ഏഴാംസ്ഥാനം ബാംഗ്ലൂര്‍ വണ്ടര്‍ലായും ഒന്‍പതാംസ്ഥാനം കൊച്ചി വണ്ടര്‍ലായും കരസ്ഥമാക്കി. ഇതോടെ ഇന്ത്യയില്‍ നിന്നുള്ള പാര്‍ക്കുകളുടെ പട്ടികയില്‍ ഒന്നാംസ്ഥാനം വണ്ടര്‍ലാ ബാംഗ്ലൂര്‍ നിലനിര്‍ത്തി. വണ്ടര്‍ലാ കൊച്ചി രണ്ടാംസ്ഥാനത്തും. റൈഡുകളുടെ വൈവിധ്യതയും ശുചിത്വ സുരക്ഷാസംവിധാനങ്ങളും മികച്ച പരിശീലനം നേടിയ വിദഗ്ധരായ ജീവനക്കാരുമാണ് ഈ വിജയത്തിന്റെ പ്രധാന കാരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി പറഞ്ഞു. 2016 ല്‍ വണ്ടര്‍ലായുടെ ഹൈദരാബാദ് പാര്‍ക്ക് തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.