വാഷിങ്ടണ്‍: ഭൂമിയുടെ പ്രകാശമാനമാര്‍ന്ന സുന്ദര ചിത്രവുമായി നാസ. നാസയുടെ ഡീപ് സ്പെയ്സ് ഒബ്സര്‍വേറ്ററി 16ലക്ഷം കിലോമീറ്റര്‍ ദൂരത്ത് നിന്ന് ഭൂമിയുടെ സൂര്യപ്രകാശമാനമാര്ന്ന ചിത്രം എടുത്തിരിക്കുന്നത്.
ഭൂമിയില്‍ സൂര്യപ്രകാശം പതിക്കുന്ന പൂര്‍ണ്ണമായ ചിത്രമാണ് ഇതാദ്യമായി ഉപഗ്രഹ ക്യാമറയില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
ജൂലൈ നാലിനാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. എര്‍ത്ത് പോളിക്രോമാറ്റിക് ഇമേജിങ് ക്യാമറയിലൂടെ സൂര്യരശ്മികള്‍ പതിക്കുന്ന വ്യത്യസ്തമായ പത്ത് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്‍ഫ്രാറെഡ് മുതല്‍ അള്‍ട്രാവയലറ്റ് വരെയുള്ള വ്യത്യസ്തങ്ങളായ ചിത്രങ്ങളാണിത്.
മരുഭൂമിയിലെ മണലും കെട്ടിടങ്ങളും നദികളുമെല്ലാം വ്യക്തമാണ് ഈ ചിത്രത്തില്‍. ശൂന്യാകാശത്ത് നിന്നും ഭൂമിയെ നിരീക്ഷിക്കേണ്ട തിന്റെ പ്രാധാന്യമാണ് ഈ ചിത്രങ്ങള്‍ കാട്ടിത്തരുന്നതെന്ന് നാസ വ്യക്തമാക്കി. ഓക്സിജന്‍ തലത്തിലുള്ള ഭൂമിയുടെ അന്തരീക്ഷം, സസ്യലതാതികളുടെ വളര്‍ച്ച എന്നിവയും ഉപഗ്രഹം നിരീക്ഷിക്കും.
അഗ്നിപര്‍വ്വതങ്ങള്‍ ഉണ്ടാകുമ്പോള്‍ അന്തരീക്ഷത്തില്‍ നിറയുന്ന പുകയും മറ്റു വസ്തുക്കളെക്കുറിച്ചും ഈ ക്യാമറയിലൂടെ നിരീക്ഷിക്കുവാനാകും. ഉയര്‍ന്ന ഗുണമേന്മയുള്ള ചിത്രങ്ങള്‍ പ്രതീക്ഷകള്ക്കുമപ്പുറമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: