പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്ന് രാത്രി 10ന് അടയ്ക്കും. ഏറെ പ്രശസ്തമായ നിറപുത്തരി ഇന്ന് പുലര്‍ച്ചെയാണ് നടക്കുക. രാവിലെ 5.30 നും 6.15 നും ഇടയില്‍ അത്തം നക്ഷത്രം കര്‍ക്കിടക രാശിയിലാണ് നിറപുത്തരി ചടങ്ങ്.
കര്ഷകരെത്തിച്ച കതിര്കുലകള് ഭഗവാനുമുമ്പില്‍ പൂജിച്ചശേഷം തന്ത്രി കണ്ഠരര് രാജീവരര് ഭക്തര്‍ക്ക് കൈമാറും. ഇതിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടാറുള്ളത്.
വിവിധസ്ഥലങ്ങളില്നിന്നും നിറപുത്തരിക്കായി നെല്‍കതിരുകള്‍ സന്നിധാനത്ത് നേരത്തെതന്നെ എത്തിയിരുന്നു. ചടങ്ങിനുശേഷം ലഭിക്കുന്ന കതിരുകള്‍ ഒരുവര്‍ഷം ഭക്തര്‍ വീടുകളില്‍ സൂക്ഷിക്കുന്നു. ഇത് ഐശ്വര്യദായകമാണ് എന്നാണ് വിശ്വാസം.
സാധാരണ പാലക്കാട് ജില്ലയില്‍നിന്നുമാണ് കൂടുതല്‍ ഭക്തര്‍ ഈ ദിവസം ശബരിമലയില്‍ എത്താറുള്ളത്. കനത്തമഴയെ അവഗണിച്ച് ആയിരങ്ങളാണ് അയ്യപ്പദര്‍ശനത്തിനായി ഇക്കുറി സന്നിധാനത്തെത്തിയത്.
സഹസ്രകലശം, കളഭാഭിഷേകം, പടിപൂജ എന്നീ പ്രത്യേക പൂജകളും ലക്ഷാര്‍ച്ചനയും ഉണ്ടായിരുന്നു.ചിങ്ങമാസ പൂജകള്‍ക്കായി ആഗസ്റ്റ് 16 ന് നട തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: