സിബിയുടെ മരണം: അനേ്വഷണം മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Wednesday 22 July 2015 1:41 am IST

കോട്ടയം: മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ പോലീസ് ആശുപത്രിയിലെത്തിച്ച മരങ്ങാട്ടുപിള്ളി സ്വദേശി സിബി മരിച്ച സംഭവം മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി കോശി. കോട്ടയം റസ്റ്റ് ഹൗസില്‍ നടന്ന കമ്മീഷന്‍ സിറ്റിംഗില്‍ സിബിയുടെ അമ്മ ലീല നേരിട്ട് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഉത്തരവ്. സംഭവത്തില്‍ മരങ്ങാട്ടുപിള്ളി പോലീസിനെതിരെ പരാതിയുണ്ട്. ഇപ്പോള്‍ കേസ് അനേ്വഷിക്കുന്ന ക്രൈംബ്രാഞ്ച് സംസ്ഥാന പോലീസിന്റെ ഭാഗമാണ്. അതിനാല്‍ അനേ്വഷണം മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തിലാവുന്നതാണ് ഉത്തമം. നീതി നടത്തിയാല്‍ മാത്രം പോരാ നീതിയുക്തമായാണ് അന്വേഷണം നടത്തുന്നതെന്ന് മറ്റുള്ളവര്‍ക്ക് ബോധ്യമാവുകയും വേണമെന്ന് ജസ്റ്റിസ്. ജെ.ബി. കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു.നടപടിക്രമം ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനും ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്കും അയയ്ക്കാന്‍ കമ്മീഷന്‍ ഉത്തരവായി. മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ അ്വഷണം നടത്താന്‍ ഹൈക്കോടതിയുടെ അനുമതി വേണം. സംഭവത്തില്‍ കമ്മീഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നതിനാല്‍ ഇവ തടയാനായി ഒരു ജുഡീഷ്യല്‍ അനേ്വഷണം നടത്തണമെന്ന് കമ്മീഷന്‍ പ്രഥമദൃഷ്ട്യാ അഭിപ്രായപ്പെട്ടിരുന്നു. പിന്നീടാണ് ക്രൈംബ്രാഞ്ച് അനേ്വഷണം പ്രഖ്യാപിച്ചത്. പുതിയ നടപടിക്രമം ആഭ്യന്തര മന്ത്രാലയത്തിനു കൈമാറും.മനുഷ്യാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ ഇന്നും സിറ്റിംഗ് നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.