വനിതാ കമ്മീഷന്‍ അധ്യക്ഷ: ഗവര്‍ണര്‍ക്കെതിരേ കെജ്‌രിവാള്‍

Wednesday 22 July 2015 6:56 pm IST

ന്യൂദല്‍ഹി: വനിതാ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെതിരേ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷയായി എഎപി നേതാവ് നവീന്‍ ജയ്ഹിന്ദിന്റെ ഭാര്യ സ്വാതി മാലിവാലിനെ നിയമിച്ച നടപടി ഗവര്‍ണര്‍ തടഞ്ഞതാണ് പുതിയ പ്രകോപനം. ഗവര്‍ണര്‍   സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് ജങ്ങിന് കെജ്‌രിവാള്‍ കത്തയച്ചു. കഴിഞ്ഞയാഴ്ചയാണ് സ്വാതിയെ വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിച്ചത്. തിങ്കളാഴ്ച ചുമതലയേറ്റു. കെജ്‌രിവാളിന്റെ ഉപദേശകയായും, മുഖ്യമന്ത്രിയുടെ ദല്‍ഹി ദര്‍ബാറിന്റെ ചുമതലക്കാരിയായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നതാണ് അവരുടെ യോഗ്യത. കോണ്‍ഗ്രസ് നേതാവ് ബര്‍ക്ക സിങ് കാലാവധി പൂര്‍ത്തിയാക്കിയ ഒഴിവില്‍ നിയമനം. കമ്മീഷനുകളിലും കോര്‍പ്പറേഷനുകളിലും സ്വന്തക്കാരെ തിരുകിക്കയറ്റുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കെജ്‌രിവാളിന്റെ നടപടി. അതേസമയം, നിയമനം തടഞ്ഞ ഗവര്‍ണറുടെ നടപടിയെക്കുറിച്ച് അറിയില്ലെന്ന് സ്വാതി. ഭരണഘടനാപരമായി സര്‍ക്കാരിന്റെ ഉത്തരവാദിത്വം ഗവര്‍ണര്‍ക്ക്. നിയമിച്ചത് ദല്‍ഹി സര്‍ക്കാര്‍, അവര്‍ വേണ്ടെന്നു പറഞ്ഞാല്‍ അനുസരിക്കുമെന്നും സ്വാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.