കോട്ടയത്ത് നവജാത ശിശുവിന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

Wednesday 22 July 2015 4:08 pm IST

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹം ആറ്റിലൂടെ ഒഴുകിയെത്തി. പരിപ്പ് തൊള്ളായിരം പാടശേഖരത്തിനു സമീപത്തെ ആറ്റിലൂടെയാണ് മൃതദേഹം ഒഴുകി വന്നത്. രാവിലെ 11 ഓടെ ഒളോക്കരി പാടശേഖരത്തിനു സമീപം മൃതദേഹം തങ്ങി. ചീപ്പുങ്കല്‍ വഴി കടന്നു പോകുന്ന ആറ്റിലൂടെയാണ് മൃതദേഹം ഒഴുകി വന്നത്. രാവിലെ ഒന്‍പതു മുതല്‍ ശിശുവിന്റെ മൃതദേഹം ആറ്റിലൂടെ ഒഴുകി വരുന്നത് പലരും കണ്ടു എന്നാണ് സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത്‌. പെണ്‍കുഞ്ഞാണ് ഒഴുകിയെത്തിയതെന്നും കുട്ടിയുടെ പൊക്കിള്‍കൊടി പോലും മുറിച്ചു മാറ്റപ്പെട്ടിട്ടില്ലെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ കഴുത്തില്‍ ചോരയുണങ്ങിയ പാടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. പരിപ്പ് സ്വദേശിയായ യുവാവ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മുഖേനയാണ് പോലീസിനെ വിവരം അറിയിച്ചത്. കുമരകം അഡീഷണല്‍ എസ്‌ഐ നടേശന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.