തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഏഴു സെന്റിമീറ്ററിനു മുകളില്‍ മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ജില്ലാ കലക്ടര്‍മാര്‍ക്കു ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടലില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. വിനോദ സഞ്ചാരികള്‍ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മരങ്ങള്‍ക്കു കീഴില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും നിര്‍ദേശം നല്കി.
കേരള കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി ശക്തി പ്രാപിച്ചതും ഒറീസ തീരത്ത് ചുഴി രൂപപ്പെട്ടതുമാണു മഴയ്ക്കു കാരണം. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: