തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ എഡിജിപി ഋഷിരാജ് സിങ്ങിന് കാരണം കാണിക്കല്‍ നോട്ടീസ്. ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ആഭ്യന്തരവകുപ്പാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.ഉടന്‍ വിശദീകരണം നല്‍കാനും ഋഷിരാജ് സിങ്ങിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തൃശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരിക്കുന്ന ഋഷിരാജ് സിങ് ഗൗനിക്കാതിരുന്ന സംഭവവമാണ് വിവാദമായിരുന്നത്.
വിഐപികള്‍ വരുമ്പോള്‍ എഴുന്നേറ്റ് നില്ക്കണ്ടതില്ല. ദേശീയ ഗാനം ആലപിക്കുമ്പോഴാണ് എഴുനേറ്റ് നില്‍ക്കേണ്ടത്. ക്ഷണിക്കപ്പെട്ട് എത്തിയ അതിഥിയായതിനാല്‍ മറ്റു അതിഥികളെ സ്വീകരിക്കേണ്ട കാര്യം തനിക്കില്ലെന്നുമായിരുന്നു സിങ്ങിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: