ഊട്ടി/കല്‍പ്പറ്റ: തുടര്‍ച്ചയായി പെയ്യുന്ന മഴ ഊട്ടിയിലെ കാലാവസ്ഥയെ സാരമായി ബാധിച്ചു. താഴ്വര അതിശൈത്യത്തിന്റ പിടിയിലാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴ വിനോദസഞ്ചാരികളെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ തണുപ്പ് കാരണം വേഗത്തില്‍ മടങ്ങുകയാണ്.
പച്ചക്കറി കൃഷിയിറക്കിയ കര്‍ഷകരും ദുരിതത്തിലാണ്. ക്യാബേജ്, ക്യാരറ്റ്, കോളിഫഌവര്‍ എന്നിവ നശിച്ചുപോകാവുന്ന സ്ഥിതിയിലാണ്. അതിശൈത്യം മൂലം നാട്ടുകാര്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: