തിരുവനന്തപുരം: പൊതുമേഖലയില്‍ മരുന്നു നിര്‍മാണത്തിന് പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ പ്രത്യേകഏജന്സിയെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ അറിയിച്ചു. നിലവില്‍ കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് മരുന്നു നിര്മാണരംഗത്തുണ്ടെങ്കിലും ചെലവുകുറഞ്ഞ രീതിയില്‍ മരുന്ന് നിര്‍മിക്കാന്‍ കഴിയുന്ന ഫാക്ടറികളുടെ സാധ്യതയെക്കുറിച്ചായിരിക്കും പരിശോധിക്കുകയെന്ന് മന്ത്രി വ്യക്തമാക്കി. വി.ഡി. സതീശന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: