ചിറ്റഗോങ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ബംഗ്ലാദേശ് ഭേദപ്പെട്ട നിലയില്‍. സന്ദര്‍ശകരുടെ 248 എന്ന ഒന്നാം ഇന്നിങ്സിന് മറുപടിക്കിറങ്ങിയ ബംഗ്ലാ കടുവകള്‍ രണ്ടാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ നാലു വിക്കറ്റ് ബലികഴിച്ച് 179 റണ്‍സെടുത്തു. ഓപ്പണര്‍ തമീം ഇക്ബാലും (57) മുഹമ്മദുള്ളയും (67) അര്‍ധ ശതകങ്ങള്‍ നേടി. മുഹമ്മദുള്ള പത്തു ബൗണ്ടറികള്‍ കണ്ടെത്തി. ഇമ്രുല്‍ കെയ്സ് (26), മൊമിനുള്‍ ഹക്ക് (6) എന്നിവര്‍ പുറത്തായ മറ്റുള്ളവര്‍. മുഷ്ഫിക്കര്‍ റഹീമും (16) ഷാക്കിബ് അല്‍ ഹസനും (1) ക്രീസില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: