ന്യൂജഴ്സി: ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ഇറ്റാലിയന്‍ പട ഫിയോന്റിനയ്ക്കുമേല് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയും ജയം കുറിച്ചു. രണ്ടിനു നാലെണ്ണം പകരം നല്കി പാരീസ് സംഘം വിജയശ്രീലാളിതരായി. ജീന്‍ കെവിന് അഗസ്റ്റിന് (41, 75 മിനിറ്റുകള്‍) പിഎസ്ജിക്കുവേണ്ടി രണ്ടുതവണ പ്രഹരശേഷി കാട്ടി.
സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ചും (69) ബ്ലെയസ് മറ്റൂഡിയും (35) ലീഗ് വണ്‍ ജേതാക്കളുടെ ഇതര ഗോള്‍ വേട്ടക്കാര്‍. ജോക്വിനും (60) ഗിസപ്പെ റോസിയും (79) ചേര്‍ന്ന് ഫിയോന്റിനയുടെ തോല്‍വിഭാരം കുറച്ചു. മറ്റൊരു കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അമേരിക്കന്‍ വൈരി സാന്‍ജോസ് എര്ത്ത്ക്വാക്സിനെ 3-1ന് തുരത്തി. യുവാന്‍ മാറ്റ, മെംഫിസ് ഡെപായ്, ആന്ദ്രിയസ് പെരേര എന്നിവര്‍ ചുവന്ന ചെകുത്താന്മാര്ക്കുവേണ്ടി വെടിപൊട്ടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: