ഊര്‍ജ്ജ മേഖലയ്ക്ക് പുതുജീവന്‍

Wednesday 22 July 2015 10:26 pm IST

വൈദ്യുതി: എല്ലാവര്‍ക്കും മുഴുവന്‍സമയ വൈദ്യുതി താങ്ങാവുന്ന വിലയ്ക്ക് എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് സംസ്ഥാനങ്ങളുമായി ചേര്‍ന്നുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.  ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ഇതിനകം ഇതുസംബന്ധിച്ച രേഖകള്‍ തയ്യാറാക്കിക്കഴിഞ്ഞു.ഗോവ, ഉത്തരാഖണ്ഡ്,ഉത്തര്‍പ്രദേശ്, ബീഹാര്‍, തെലങ്കാന, ജാര്‍ഖണ്ഢ്, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ രേഖകള്‍ തയ്യാറാക്കിവരുന്നു.  മറ്റു സംസ്ഥാനങ്ങള്‍ നടപ്പുവര്‍ഷം തന്നെ തയ്യാറാക്കും. രാജ്യത്തിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന ഊര്‍ജ്ജോല്‍പ്പാദനശേഷിയായ 22,566 മെഗാവാട്ട് 2014-15-ല്‍ കൈവരിച്ചു.17,830 മെഗാവാട്ടായിരുന്നു ലക്ഷ്യമിട്ടിരുന്നത്.  വൈദ്യുതി കമ്മി ഏറ്റവും കുറഞ്ഞ നിരക്കില്‍: 3.6 ശതമാനം. 2014-15-ല്‍ പ്രസരണശേഷിയില്‍ 22,100 സര്‍ക്യൂട്ട് കിലോമീറ്റര്‍ശേഷി വര്‍ദ്ധിപ്പിച്ചു. 2014-15-ല്‍  ലക്ഷ്യമിട്ടിരുന്നതിനെക്കാള്‍ 106 ശതമാനം വൈദ്യുതി ഉല്‍പ്പാദനം.1023 ബില്യണ്‍ യൂണിറ്റ് ലക്ഷ്യമിട്ടിരുന്ന സ്ഥാനത്ത് 1049 ബില്യണ്‍ യൂണിറ്റ് ഉല്‍പ്പാദനം.  കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 8.4 ശതമാനം വളര്‍ച്ച. ഗ്രാമീണ വൈദ്യുതീകരണം - 2014-15-ല്‍ ലക്ഷ്യമിട്ടിരുന്ന 15,000 ഗ്രാമങ്ങളുടെ സ്ഥാനത്ത് 15,660 ഗ്രാമങ്ങള്‍ വൈദ്യുതീകരിച്ചു.നടപ്പുവര്‍ഷം ഒരുലക്ഷം കോടി രൂപയുടെ പുതിയ വൈദ്യുതി പ്രസരണ പദ്ധതികള്‍ നടപ്പിലാക്കും. ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമ ജ്യോതി യോജനയും സംയോജിത ഊര്‍ജ്ജ വികസന പദ്ധതിയുംവഴി പ്രസരണ വിതരണ സംവിധാനം മെച്ചപ്പെടുത്താന്‍ 1.09 ലക്ഷം കോടി രൂപ ചെലവിടും.സുതാര്യമായ സംഭരണത്തിലൂടെ എല്‍ഇഡി ബള്‍ബുകളുടെ വിലയില്‍ 74 ശതമാനത്തിന്റെ കുറവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.