മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ മാലിന്യം കുന്നുകൂടുന്നു

Saturday 20 May 2017 2:34 pm IST

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ക്കും സമീപ വാസികള്‍ക്കും വെല്ലുവിളി ഉയര്‍ത്തി മാലിന്യങ്ങള്‍ കുന്നുകൂടുന്നു. മഴക്കാലമായിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ, വൃത്തിയാക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല. സ്റ്റാന്‍ഡിന്റെ കംഫര്‍ട്ട് സ്റ്റേഷനോട് ചേര്‍ന്നാണ് മാലിന്യം കുന്നുകൂടി കിടക്കുന്നത്. ഇവിടെ കക്കൂസ് മാലിന്യം പൊട്ടി ഒഴുകുന്നു. ഏറെ നാളുകളായി സ്റ്റാന്‍ഡിന്റെ ഉള്ളിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ഇത് തന്നെയാണ് അവസ്ഥ. നിരവധിതവണ പരാതി നല്‍കിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. രോഗികളടക്കം ദിവസവും നിരവധി യാത്രക്കാരാണ് ബസ് സ്റ്റാന്‍ഡിനെ ആശ്രയിക്കുന്നത്. കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസുകളും പാര്‍ക്കു ചെയ്യുന്നത് മാലിന്യ കൂമ്പാരത്തിന് സമീപത്താണ്. മാലിന്യം കുന്നുകൂടുന്നത് പകര്‍ച്ചവ്യാധികള്‍ പടരുവാന്‍ കാരണമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.