മെക്‌സിക്കോ- ജമൈക്ക ഫൈനല്‍

Thursday 23 July 2015 10:03 pm IST

അറ്റ്‌ലാന്റ: കോണ്‍കാകാഫ് ഗോള്‍ഡ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മെക്‌സിക്കോയും ജമൈക്കയും ഏറ്റുമുട്ടും. സെമിയില്‍ മെക്‌സിക്കോ പനാമയെയും ജമൈക്ക അമേരിക്കയെയും ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചു. വിവാദ പെനാല്‍റ്റി വഴിയാണ് മെക്‌സിക്കോ പനാമയെ അതിജീവിച്ചത്. ഇഞ്ചുറി ടൈമിലും എക്‌സ്ട്രാ ടൈമിലും ക്യാപ്ടന്‍ ആന്ദ്രിയസ് ഗ്വര്‍ഡാഡൊ (90+, 105+)  കുറിച്ച ഇരട്ട പെനാല്‍റ്റി ഗോളുകള്‍ മെക്‌സിക്കോയെ അതിശയ ജയത്തിലെത്തിച്ചു. 57-ാം മിനിറ്റില്‍ റോമന്‍ ടോറസ് നല്‍കിയ ലീഡില്‍ കടിച്ചു തൂങ്ങിയ പനാമ ജയം ഉറപ്പിക്കവെയായിരുന്നു മെക്‌സിക്കോയുടെ മടങ്ങിവരവ്. 25-ാം മിനിറ്റില്‍ ലൂയീസ് തെജാഡ ചുവപ്പു കാര്‍ഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയതും പനാമയുടെ നീക്കങ്ങളെ പിന്നോട്ടടിച്ചു. ഡാരെന്‍ മാറ്റോക്‌സും (31-ാം മിനിറ്റ്), ജൈല്‍സ് ബേണ്‍സും (36) അമേരിക്കയ്ക്കുമേല്‍ ജമൈക്കയ്ക്ക് അട്ടിമറി ജയം ഒരുക്കി. മൈക്കല്‍ ബ്രാഡ്്‌ലി (48) അമേരിക്കയുടെ മറുപടിക്കാരന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.