ചെന്നൈ: ഓസ്ട്രേലിയ എ ടീമുമായുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ ടീമിനുവേണ്ടി വിരാട് കോഹ്ലി കളിക്കും. ശ്രീലങ്കന്‍ പര്യടനത്തിന് പുറപ്പെടുംമുന്‍പ് വേണ്ടത്ര പരിശീലനം ലഭിക്കുന്നതിനുവേണ്ടി ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന കോഹ്ലിയുടെ ആവശ്യം സെലക്ടര്‍മാര്‍ അംഗീകരിച്ചു. 29നാണ് രണ്ടാം അനൗദ്യോഗിക ടെസ്റ്റ് ആരംഭിക്കുന്നത്.
സിംബാബ്വെക്കെതിരായ ഏകദിന, ട്വന്റി20 പരമ്പരകളില്‍ കോഹ് ലി കളിച്ചിരുന്നില്ല. കോഹ്ലിയുടെ കന്നി ലങ്കന്‍ പര്യടനവും ഇതു തന്നെ. ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്ടന്റെ ചുമതലയും ആദ്യമായി കോഹ്ലി പൂര്‍ണമായും കൈയാളും. ഈ സാഹചര്യത്തില്‍ ബാറ്റിങ് പ്രാക്ടീസിന് കോഹ്ലി അവസരം ചോദിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: