കൊളംബൊ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര പാക്കിസ്ഥാന് സ്വന്തം (3-1). നാലാം മത്സരത്തില്‍ പാക് സംഘം ഏഴു വിക്കറ്റിന് ജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ലങ്ക 9ന് 256 എന്ന സ്കോര്‍ ഉയര്‍ത്തി.
ലാഹിരു തിരിമ്മന്നെ (90), തിലകരത്നെ ദില്ഷന് (50) എന്നിവര്‍ തിളങ്ങി. മുഹമ്മദ് ഇര്ഫാന് മൂന്നു വിക്കറ്റ്; അന്‍വര്‍ അലിക്ക് രണ്ടും.
അഹമ്മദ് ഷെഹ്സാദ് (95) മുഹമ്മദ് ഹഫീസ് (70) എന്നിവരുടെ പിന്‍ബലത്തില്‍ 40.5 ഓവറില്‍ മൂന്നു വിക്കറ്റ് ബലികഴിച്ച് പാക്കിസ്ഥാന് ലക്ഷ്യം മറികടന്നു. സര്‍ഫ്രാസ് അഹമ്മദും (17) ഷൊയ്ബ് മാലിക്കും (29) പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: