മോദി സര്‍ക്കാര്‍ @ 1

Thursday 23 July 2015 11:22 pm IST

കല്‍ക്കരി മേഖല പൊതു മേഖലാ സ്ഥാപനമായ 'കോള്‍ ഇന്ത്യ' യുടെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദനമായ 32 ദശലക്ഷം ടണ്‍. കഴിഞ്ഞ 23 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കായ 8.3 ശതമാനം. കല്‍ക്കരിപ്പാടങ്ങളുടെ 'ഇ-ലേലം' വഴി സംസ്ഥാനങ്ങള്‍ക്ക് 3.35 ലക്ഷം കോടി രൂപയുടെ വരുമാനം. പ്രകൃതി വിഭവങ്ങളുടെ സുതാര്യവും സത്യസന്ധവുമായ വിതരണത്തിന് 'ഇ-ലേലം' ശക്തമായ അടിത്തറ പാകി. കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതി പ്രകാരം 2250 കോടി രൂപ ചെലവില്‍ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ ഒന്നേകാല്‍ ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിച്ചുവരുന്നു. പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ്ജം പുനരുജ്ജീവിപ്പിക്കാവുന്ന ഊര്‍ജ്ജശേഷി 5 മടങ്ങ് വര്‍ദ്ധിപ്പിച്ച് 2022 ഓടെ 1,75,000 മെഗാവാട്ടാക്കി ഉയര്‍ത്തും. 20,000 മെഗാവാട്ട് ശേഷിയുള്ള 5 പുതിയ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതികള്‍ (യു.എം.പി.പി). 100 മെഗാവാട്ട് ശേഷിയുള്ള 25 സൗരോര്‍ജ്ജ പാര്‍ക്കുകള്‍ പാരമ്പര്യേതര ഊര്‍ജ്ജത്തിന്റെ പ്രസരണ വിതരണത്തിനായി 38,000 കോടി രൂപയുടെ ഹരിത ഊര്‍ജ്ജ ഇടനാഴി സ്ഥാപിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.