ന്യൂദല്‍ഹി: പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകാലത്ത് ബാധകമാകുന്ന പെരുമാറ്റച്ചട്ടം പോലെ മാധ്യമങ്ങള്‍ക്കും ചട്ടമുണ്ടാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് ആലോചിക്കുന്നു. ഇതിനുള്ള ശ്രമങ്ങളാരംഭിക്കാന് ജൂലൈ 16-നു ചേര്‍ന്ന യോഗത്തില്‍ കമ്മീഷണര്‍മാരായ നാസിം സൈദി, അചല്‍കുമാര്‍ ജോട്ടി എന്നിവര്‍ തീരുമാനിച്ചു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ചര്‍ച്ചകള്‍ സക്രിയമായി.
ബന്ധപ്പെട്ട എല്ലാ മേഖലയിലും നിന്ന് അഭിപ്രായം സ്വരൂപിച്ച ശേഷമേ ഇത്തരമൊരു തീരുമാനം കൈക്കൊള്ളൂ എന്നാണ് കമ്മീഷന് തീരുമാനം. കമ്മീഷന്റെ നീക്കത്തിനെതിരേ മാധ്യമങ്ങള്‍ അതിശക്തമായി വിമര്‍ശനം ഉയര്‍ത്തി. എന്നാല്‍ മാധ്യമങ്ങള്‍ക്ക് ഒരുപരിധിവരെ നിയന്ത്രണം ആവശ്യമാണെന്ന അഭിപ്രായവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: