തിരുവനന്തപുരം: ചിങ്ങവനം, കോട്ടയം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള വടക്കേക്കര പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുതിനാല്‍ ശനിയാഴ്ച ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍. ചില എക്സ്പ്രസ്സ് ട്രെയിനുകള്‍ ആലപ്പുഴ വഴി വിടും. ആലപ്പുഴ സെക്ഷനിലെ ശനിയാഴ്ചത്തെ ചില പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
ഈ വണ്ടികള്‍ പൂര്‍ണ്ണമായി റദ്ദാക്കും: എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 10 നും കായംകുളം ജംഗ്ഷനില്‍ നിന്ന് ഉച്ചക്ക് 3.30-നും പുറപ്പെടേണ്ട പാസഞ്ചര്‍ ട്രെയിനുകള്‍, എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 7.40-നും ആലപ്പുഴ നിന്ന് വൈകിട്ട് 7.25-നും പുറപ്പെടേണ്ടവ. ആലപ്പുഴ നിന്നും രാവിലെ 6.30-ന് പുറപ്പെടേണ്ട ആലപ്പുഴ-കായംകുളം പാസഞ്ചര്‍.
കായംകുളത്ത് നിന്ന് 11.30-ക്ക് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള കായംകുളം എറണാകുളം പാസഞ്ചര്‍. എറണാകുളത്ത് നിന്ന് രാവിലെ 5.15-നും കൊല്ലത്ത് നിന്ന് രാവിലെ 11.10-നും പുറപ്പെടേണ്ട എറണാകുളത്തിനും കൊല്ലത്തിനുമിടയിലുള്ള മെമു സര്‍വ്വീസുകള്‍. കൊല്ലത്തു നിന്ന് രാവിലെ 8.50-ന് പുറപ്പെടേണ്ട ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 2.35-ന് പുറപ്പെടേണ്ട എറണാകുളം-കൊല്ലം മെമു. കൊല്ലത്ത് നിന്ന് രാവിലെ 8.35-നും കോട്ടയത്ത് നിന്നും വൈകിട്ട് 4.10-നും പുറപ്പെടേണ്ട കൊല്ലത്തിനും കോട്ടയത്തിനുമിടയിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍. എറണാകുളം ജംഗ്ഷനില്‍ നിന്ന് രാവിലെ 11.30-നും കായംകുളം ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 4.10-നും പുറപ്പെടേണ്ട എറണാകുളം ജംഗ്ഷനും കായംകുളത്തിനുമിടയിലുള്ള പാസഞ്ചര്‍ ട്രെയിനുകള്‍.
വഴി തിരിച്ചുവിടുന്നവ: ആലപ്പുഴ വഴി വഴിതിരിച്ചുന്ന ട്രെയിനുകള്‍. ഈ ട്രെയിനുകള്‍ക്ക് ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളില്‍ ഒരു മിനിറ്റ് സ്റ്റോപ്പുണ്ടാകും. വേണാട്, പരശുറാം, ശബരി എക്സ്പ്രസ്സ്, തിരുവനന്തപുരത്തേക്കുള്ള ചെന്നൈ മെയില്‍, കന്യാകുമാരിക്കുള്ള ബാംഗ്ലൂര്‍ എകസ്പ്രസ്സ്. കേരള എക്സ്പ്രസ്സ് കോട്ടയത്ത് 80 മിനിറ്റ് നിര്‍ത്തിയിടും. കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസ്സ് കണ്ണൂരില്‍ നിന്നും രണ്ട് മണിക്കൂര്‍ വൈകി 8.45-നായിരിക്കും പുറപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: