ന്യൂദല്‍ഹി: ശരിയായ കാര്യം ശരിയായ സ്ഥലത്ത് ശരിയായി വാദിക്കുമ്പോഴുണ്ടാക്കുന്ന ധാരണ രാജ്യസ്നേഹികളായ ഭാരതീയര്‍ക്ക് ബോധ്യപ്പെടുത്തുന്നതായി ശശിതരൂര്‍ എംപിയുടെ ഓക്സ്ഫോഡിലെ പ്രസംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്പീക്കറുടെ താല്പര്യത്തിലാരംഭിച്ച, പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള ഗവേഷണ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് യോഗത്തിലെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ സോണിയ തരൂരിനെ ശാസിച്ചിരുന്നു. ഈ പശ്ാചത്തലത്തില് മോദിയുടെ പരാമര്‍ശം ഏറെ ചര്‍ച്ചാവിഷയമായി.
പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവേയായിരുന്നു പ്രധാനമന്ത്രി, യു ട്യൂബില്‍ വൈറലായ പ്രസംഗം പരാമര്‍ശിച്ചത്. മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും എംപിമാരും സദസ്യരായിരുന്ന പരിപാടിയില്‍ തരൂരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: