ന്യൂയോര്‍ക്ക്: ഫോര്‍ച്യൂണ്‍ പുറത്തിറക്കിയ ലോകത്തെ മികച്ച 500 കമ്പനികളുടെ പട്ടികയില്‍ ഭാരതത്തില്‍ നിന്നുള്ള ഏഴ് സ്ഥാപനങ്ങള്‍. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഒഎന്‍ജിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ടാറ്റ മോട്ടോഴ്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് പട്ടികയില്‍ ഇടംപിടിച്ചത്. കഴിഞ്ഞ വര്‍ഷവും ഈ കമ്പനികള്‍ പട്ടികയിലുണ്ടായിരുന്നെങ്കിലും എസ്ബിഐയും ടാറ്റ മോട്ടോഴ്സും സ്ഥാനം മെച്ചപ്പെടുത്തിയപ്പോള്‍, മറ്റുള്ളവര്‍ താഴേക്കു പോയി.
രാജ്യാന്തര റീട്ടെയ്ല്‍ ഭീമന് വള്മാര്ട്ട് ഒന്നാമതുള്ള പട്ടികയില്‍, ഇന്ത്യന്‍ ഓയില്‍ ഭാരതീയരിലെ ഒന്നാമന്. 74 ബില്യന്‍ ഡോളര്‍ വരുമാനവുമായി 119ാം സ്ഥാനത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്-62 ബില്യണ്‍ (158), ടാറ്റ മോട്ടോഴ്സ്-42 ബില്യണ്‍ (254), എസ്ബിഐ-42 ബില്യണ്‍ (260), ഭാരത് പെട്രോളിയം-40 ബില്യണ്‍ (280), ഹിന്ദുസ്ഥാന്‍ പെട്രോളിയം-35 ബില്യണ്‍, ഒഎന്‍ജിസി-26 ബില്യണ്‍ (449) എന്നിങ്ങനെ മറ്റു കമ്പനികളുടെ സ്ഥാനം. ചൈനീസ് പെട്രോളിയം റിഫൈനറി ഭീമന് സിനോപെക് ഗ്രൂപ്പ് പട്ടികയില്‍ രണ്ടാമത്. നെതര്‍ലാന്‍ഡ്സിലെ റോയല്‍ ഡച്ച് ഷെല്‍, ചൈന നാഷണല്‍ പെട്രോളിയം, എക്സണ്‍ മൊബൈല്‍ എന്നിവ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
500 കമ്പനികള്‍ക്കുമായി വരുമാനം 31.20 ലക്ഷം കോടി ഡോളര്‍. 17 ലക്ഷം കോടി ഡോളര്‍ ആകെ നേടിയ അറ്റാദായം. 36 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഇവയില്‍ 6.5 കോടി ജനങ്ങള്‍ ജോലി ചെയ്യുന്നു. പട്ടികയില്‍ 128 യുഎസ് കമ്പനികള്‍. 100 ചൈനീസ് കമ്പനികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: