തിരുവനന്തപുരം: കോട്ടയംചിങ്ങവനം സ്റ്റേഷനുകള്‍ക്കിടയിലെ വടക്കേക്കര പാലത്തില്‍ അറ്റകുറ്റ പണി നടക്കുന്നതിനാണ് നാളെ അഞ്ച് എക്സ്പ്രസ്സ് ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.
ഷോര്‍ണ്ണൂരിലേക്ക് പോകുന്ന വേണാട്, മംഗലാപുരത്തേക്ക് പോകുന്ന പരശുറാം, ഹൈദരാബാദിലേക്ക് പോകുന്ന ശബരി, തിരുവനന്തപുരത്തേക്ക് പോകുന്ന ചെന്നൈ മെയില്‍, ബംഗലുരുകന്യാകുമാരി എന്നീ തീവണ്ടികളാണ് ആലപ്പുഴ വഴി തിരിച്ചുവിടുന്നത്.
വഴി തിരിച്ചുവിടുന്ന തീവണ്ടികള്‍ ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങില്‍ നിര്‍ത്തുമെന്ന് റെയില്‍വേ അറിച്ചു.
എറണാകുളംകൊല്ലം സെക്ഷനിലോടുന്ന പതിനാല് പാസ്സഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കും. പുനലൂര്‍ഗുരുവായൂര്‍ പാസ്സഞ്ചര്‍ കോട്ടയത്തിനും പുനലൂരിനും ഇടയില്‍ സര്‍വ്വീസ് നടത്തില്ല.
ന്യൂഡല്‍ഹിതിരുവനന്തപുരം കേരളാ എക്സ്പ്രസ് കോട്ടയത്ത് ഒന്നരമണിക്കൂറും, മുംബൈകന്യാകുമാര് ജയന്തി ജനത എക്സ്പ്രസ് ചങ്ങനാശ്ശേരിയില്‍ ഒരു മണിക്കൂറും പിടിച്ചിടും. കോട്ടയം വഴിയുള്ള കണ്ണൂര്‍തിരുവനന്തപുരം ജന ശതാബ്ദി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് രണ്ട് മണിക്കൂര്‍ വൈകി 6.45ന് മാത്രമേ പുറപ്പെടുകയുള്ളൂ എന്നും റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: