കോടതി വിധി: പ്രതികരിക്കുന്നില്ലെന്ന് ജയരാജന്‍

Friday 24 July 2015 1:37 pm IST

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യപേപക്ഷ തലശേരി കോടതി തള്ളിയതിനെ കുറിച്ച് പ്രതികരിക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വിസമ്മതിച്ചു. ഇതേക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജയരാജന്റെ അഭിഭാഷകന്‍ അറിയിച്ചു. മനോജ് വധക്കേസില്‍ യുഎപിഎ നിയമം ചുമത്തിയതിനാല്‍ ജയരാജന് ജാമ്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം പരിയാരം ഹൃദയാലയത്തില്‍ വിശ്രമിക്കുകയാണ് ജയരാജന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.