ലേക്ക്‌ഷോറില്‍ ഹെപ്പറ്റൈറ്റിസ് സി നിര്‍ണയ ക്യാമ്പ്

Friday 24 July 2015 6:02 pm IST

കൊച്ചി: ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തോടനുബന്ധിച്ച് ലേക്ക്‌ഷോര്‍ ആശുപത്രി ഗാസ്‌ട്രോ എന്ററോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സൗജന്യ ഹെപ്പറ്റൈറ്റിസ് സി നിര്‍ണയ ക്യാമ്പ് ജൂലൈ 28-നു നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് 690 രൂപ വരുന്ന പരിശോധന സൗജന്യമായി നടത്തുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ അറിയിച്ചു. രാവിലെ 10  മുതല്‍ മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് ക്യാമ്പ്. രക്തം സ്വീകരിച്ചിട്ടുള്ളവര്‍, ശസ്ത്രക്രിയ നടത്തിയിട്ടുള്ളവര്‍, ദന്ത ചികിതസ തേടിയിട്ടുള്ളവര്‍, ശരീരത്ത് ടാറ്റു പ്രിന്റു ചെയ്തവര്‍, ആശുപത്രികളില്‍ അഡ്മിറ്റായിട്ടുള്ളവര്‍ തുടങ്ങിയവരെല്ലാം ഹെപ്പറ്റൈറ്റിസ് സി നിര്‍ണയ പരിശോധന നടത്തുന്നത് നല്ലതാണ്.  ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ജൂലൈ 28 നു മുമ്പ് രാവിലെ 10 നും വൈകിട്ട് 5നും ഇടയില്‍ 0484 2772000/ 9961630000 എന്നീ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.