മെല്‍ബണ്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തില്‍ അമേരിക്കന്‍ വൈദികന് ആസ്ട്രേലിയയില്‍ മൂന്നുവര്‍ഷം കഠിന തടവ് ശിക്ഷ.
റോമന്‍ കാത്തലിക് മരിയനിസ്റ്റ് വൈദികനായ ബെര്‍ണാഡ് ഹാര്ഡ്മാന് 30 വര്‍ഷം മുമ്പ് പെന്‍സില്‍വാനിയയില്‍ മൂന്നുകൂട്ടികളെ നിരന്തരമായി ലൈംഗികപീഡനത്തിനിരയാക്കിയെന്നതാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
1970ല്‍ സെന്റ് പോള്‍സ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഹാര്ഡ്മാന് രണ്ടു പെണ്‍കുട്ടികളേയും 1981-82ല്‍ ഒരു ആണ്‍കുട്ടിയേയുമാണ് പീഡിപ്പിച്ചത്. അതിനിടെ വൈദികവൃത്തിയില്‍ നിന്നും ഹാര്ഡ്മാന് ഒരു വര്‍ഷത്തേയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: