വിദ്യാഭ്യാസം മാര്‍ക്കിനുവേണ്ടിയുള്ള മത്സരമായി : ഡോ. ദിലീപ്കുമാര്‍

Friday 24 July 2015 7:39 pm IST

കാരോക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ പഠനശിബിരം സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: വിദ്യാഭ്യാസമെന്നാല്‍ മാര്‍ക്ക് നേടുന്നതിനായുള്ള മത്സരമായി പരിമിതപ്പെട്ടുവെന്ന് കാലടി സംസ്‌കകൃത സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അഭിപ്രായപ്പെട്ടു. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിറില്‍ ഭാരതീയ വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍മാരുടെ പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വിദ്യാഭ്യാസ രംഗത്തെ മൂല്യച്യുതിയാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളി. സാഹചര്യം മനസിലാക്കിയുള്ള പ്രവര്‍ത്തന വിദ്യാഭ്യാസ പദ്ധതിയാണ് വിദ്യാനികേതന്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാനികേതന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി.ആര്‍. വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രീയ കാര്യദര്‍ശി എന്‍.സി.റ്റി. രാജഗോപാല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ. ശ്രീധരന്‍മാസ്റ്റര്‍, സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹക് എം. രാധാകൃഷ്ണന്‍ വിദ്യാലയവും സമൂഹവും എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. നാളെ വിദ്യാലയ കാര്യപദ്ധതിയെന്ന വിഷയത്തില്‍ എ.സി. ഗോപിനാഥും ക്ലാസെടുക്കും. സമഗ്രവികസനവും പഞ്ചാംഗശിക്ഷണവുമെന്ന വിഷയത്തില്‍ കെ. വാസുദേവന്‍ മാസ്റ്ററും, പഠനനിലവാര വര്‍ദ്ധനവെന്ന വിഷയത്തില്‍ എം. വേണുഗോപാലും കൗമാര വികസനവും വെല്ലുവിളിയുമെന്ന വിഷയത്തില്‍ അഡ്വ. ജ്യോതി ഗോപിനാഥും, സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ എന്ന വിഷയത്തില്‍ പി.പി. കുട്ടികൃഷ്ണന്‍ മാസ്റ്ററും ക്ലാസുകള്‍ നയിക്കും. 150ഓളം പ്രിന്‍സിപ്പല്‍മാരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്. ശിബിരം ഞായറാഴ്ച സമാപിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.