കൊച്ചി: എല്‍.കെ.ജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ അറസ്റ്റില്‍. ഇടപ്പള്ളി ചളിക്കവട്ടം സ്വദേശി തോമസാണ് (31) അറസ്റ്റിലായത്. കുട്ടിയെ പതിവായി ഓട്ടോയില്‍ സ്കൂളില്‍ കൊണ്ടുപോയിരുന്നത് ഇയാളാണ്.
ഈ അവസരം മുതലെടുത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നത്. ഇന്നലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്തറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: