കാസര്‍കോട്: എബിവിപി സംസ്ഥാന തലത്തില്‍ കോളേജ് വിദ്യാര്‍ത്ഥി അംഗത്വ വിതരണത്തിന് തുടക്കം. കാസര്‍കോട് ജില്ലാ സമ്മേളന നഗരിയില്‍ വെച്ച് എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് ബദിയടുക്ക താലൂക്ക് വിദ്യാര്‍ത്ഥി പ്രമുഖ് പ്രശാന്ത് ബെള്ളുള്ളായയ്ക്ക നല്‍കിയാണ് സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ചടങ്ങില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.രഞ്ജിത്ത്, വിഭാഗ് കണ്‍വീനര്‍ എം.രഞ്ജിത്ത്, ജില്ലാ കണ്‍വീനര്‍ വൈശാഖ് കെളോത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: