ലണ്ടന്‍: അര്‍ജന്റീനിയന്‍ വിങ്ങര്‍ എയ്ഞ്ചല്‍ ഡി മരിയയെ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കൈവിടുന്നു. താരത്തെ ഫ്രഞ്ച് പ്രതിനിധികളായ പാരീസ് സെയ്ന്റ് ജെര്മെയ്ന് നല്കാന് മാഞ്ചസ്റ്റര്‍ ടീം സമ്മതിച്ചു. കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡില്‍ നിന്ന് 59.7 ദശലക്ഷം പൗണ്ടിനാണ് മരിയ ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയത്.
46 ദശലക്ഷം പൗണ്ടിനാവും ഡി മരിയയെ മാന്‍.യു പിഎസ്ജിക്ക് കൈമാറുക. ഉടന്‍ തന്നെ മരിയ പിഎസ്ജിക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. സീസണിനു മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായി അമേരിക്കയിലാണ് പിഎസ്ജിയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: