തൃപ്രയാര്‍: സംസ്ഥാന ജൂനിയര്‍ ത്രോബോള്‍ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘടാകസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
14 ജില്ലകളില്‍ നിന്നായി 500 ഓളം കായികതാരങ്ങളും 50 ഒഫിഷ്യലുകളും പങ്കെടുക്കും. ആഗസ്റ്റ് 27 മുതല്‍ 30 വരെ ആലുവയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമിനെ ഇതില്‍ നിന്നും തിരഞ്ഞെടുക്കും.
സംസ്ഥാന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് എസ്എസ്എല്‍സി, പ്ലസ്ടു, ബിരുദ തലങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കും. രാവിലെ 10.30ന് ടി.എം. പ്രതാപന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് സമാപന സമ്മേളനം ഗീതാഗോപി എംഎല്‍എ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: