ദേശീയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ഇന്ന്

Saturday 20 May 2017 2:04 pm IST

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ വെച്ചൂര്‍ വില്ലേജില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കിയ ശുദ്ധജല വിതരണ പദ്ധതി മന്ത്രി പി.ജെ. ജോസഫ് ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് വൈകിട്ട് മൂന്നിന് ഇടയാഴം രുഗ്മിണി ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ജോസ്.കെ.മാണി എം.പി നിര്‍വ്വഹിക്കും. കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാട്ടില്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. കെ അജിത്ത് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ബിജു പുന്നത്താനം, ജോണി അരീക്കാട്ടില്‍, കെ വിജയന്‍, ലാലി സത്യന്‍, ശ്രീദേവി ജയന്‍, സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ പി ശകുന്തള, അമ്മിണി ഗോപാലന്‍, ചെയര്‍മാന്‍ കെ ആര്‍ ഷൈലകുമാര്‍, എസ് മനോജ് കുമാര്‍, ലൈജു കുഞ്ഞുമോന്‍, ബി.എം ബാഷി, ജോസഫ് വടക്കേടത്ത്, ബിന്ദു ബാബു, പി.ഒ വിനയചന്ദ്രന്‍, കെ കെ സുകുമാരന്‍, പിജി ഷാജി, ആനി മാത്യൂ, സാവിത്രി മനോജ്, രതിമോള്‍ ആര്‍.എസ് ഉഷ മധു, എസ്. ഹാരീസ് എന്നിവര്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.