കേരളത്തെ ജൈവകാര്‍ഷിക സംസ്ഥാനമാക്കുമെന്ന് മന്ത്രി

Friday 24 July 2015 10:41 pm IST

തിരുവനന്തപുരം: കേരളത്തെ 2016 ഓടെ സമ്പൂര്‍ണ ജൈവകാര്‍ഷിക സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി കെ.പി. മോഹനന്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടിയായി നിയമസഭയില്‍ അറിയിച്ചു. എല്ലാ പഞ്ചായത്തുകളിലും ജൈവകാര്‍ഷിക ഗ്രാമസഭകള്‍ രൂപീകരിച്ചു വരുന്നു. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറികള്‍ കൃഷിവകുപ്പ് പച്ചക്കറി വികസന പദ്ധതിയനുസരിച്ച് രൂപം നല്‍കിയ ബ്ലോക്കുതല കര്‍ഷക വിപണനകേന്ദ്രങ്ങള്‍, കര്‍ഷകക്ലസ്റ്ററുകള്‍, കര്‍ഷക സ്വാശ്രയവിപണികള്‍, ഹോര്‍ട്ടികോര്‍പ് തുടങ്ങിയവ മുഖേന വിപണിയില്‍ ലഭ്യമാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.