തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിക്കുമെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ചെരുപ്പേറ് ആഭ്യന്തര സുരക്ഷാവിഭാഗം ഐജി മനോജ് എബ്രഹാം അന്വേഷിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് സബ്മിഷനു മറുപടിയായി നിയമസഭയില്‍ പറഞ്ഞു. ഇന്റലിജന്‍സ് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തു. സംഭവം നിര്‍ഭാഗ്യകരമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: