തിരുവനന്തപുരം: കേരളാ പോലീസ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ ഔദ്യോഗികപക്ഷം വന്‍വിജയം നേടി. യൂണിറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ഈ നേട്ടം. 28 ജില്ലാകമ്മറ്റികളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ 27 ജില്ലാ കമ്മറ്റികളില്‍ 25 കമ്മറ്റികളിലും ഔദ്യോഗികപക്ഷം വ്യക്തമായ മുന്‍തൂക്കം നേടി.
കെഎപി നാലാം ബറ്റാലിയന് മാത്രമാണ് എതിര്‍പക്ഷം നേടിയത്. ഇടുക്കി ജില്ലാ കമ്മറ്റിയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. ഇതോടെ പോലീസ് അസോസിയേഷന്റെ ജില്ലാ സംസ്ഥാന നേതൃത്വത്തില്‍ ഇത്തവണയും ഔദ്യോഗിക പക്ഷത്തുള്ളവരെത്തുമെന്ന് ഉറപ്പായി. ജൂലൈ 31ന് ജില്ലാ കമ്മറ്റിയിലേക്കും ആഗസ്റ്റ് 21ന് സംസ്ഥാന കമ്മറ്റിയിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: