ആലപ്പുഴ: റോട്ടറി ഡിസ്ട്രിക്ട് 3211 ദക്ഷിണ കേരളത്തിലെ അഞ്ച് ജില്ലകളില്‍ നടപ്പാക്കുന്ന വാഷ് ഇന്‍ സ്കൂള്‍ പ്രോജക്ടിന്റെ ഭാഗമായുള്ള റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് സെമിനാര്‍ 26ന് ആലപ്പുഴയില്‍ നടക്കുമെന്ന് പ്രോജക്ട് ചെയര്മാന് ഡോ. തോമസ് വാവാനിക്കല് പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രിന്‍സ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ റോട്ടറി ഡിസ്ട്രിക ഗവര്‍ണര്‍ സി. ലൂക്ക് അധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പ്രോജക്ടില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ 1001 സ്കൂളുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്യാലയങ്ങളില്‍ പുതിയ ടോയ്ലെറ്റുകള്, ശുദ്ധജല വിതരണ സംവിധാനം, ശുചീകരണ സാമഗ്രികള്‍ എന്നിവ നല്‍കുന്നതോടൊപ്പം നിലവിലെ ടോയ്ലെറ്റുകളുടെ അറ്റകുറ്റപണികളും നടത്തും. റോട്ടറി ക്ലബ് നടത്തുന്ന സര്‍വേയുടെ അടിസ്ഥാനത്തില്‍ സ്കൂളുകളെ തരംതിരിച്ചാണ് വിന്‍സ് പദ്ധതി നടപ്പാക്കുന്നതെന്ന് റോട്ടറി ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: