ഗുരുവായൂര്‍: വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രവര്‍ത്തക സമ്മേളനം ഇന്നും നാളെയും ഗുരുവായൂര്‍ മുനിസിപ്പല്‍ ലൈബ്രറി ഹാളി നടക്കും. ഇന്ന് രാവിലെ പത്തിന് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി.മേനോന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പള്ളിയറ രാമന് അദ്ധ്യക്ഷത വഹിക്കും.
അഖില ഭാരതീയ വനവാസി കല്യാണശ്രമം ജനറല്‍ സെക്രട്ടറി വിഷ്ണുകാന്ത്,ക്ഷേത്രീയ-സംസ്ഥാന ഭാരാവാഹികളായ കെ.സി. പൈതല്‍, ടി.വി. രാഘവന്,എസ്.എസ്. രാജ്, പ്രാന്തീയ ഗോരക്ഷാ പ്രമുഖ് കെ. കൃഷ്ണന്‍കുട്ടി, എ. വിനോദ്, കെ.കെ. സത്യന് എന്നിവര്‍ പങ്കെടുക്കും.
ജനസംഖ്യയില്‍ ഏറ്റവും കുറവ് വനവാസികള്‍ ഉള്ള സംസ്ഥാനമാണ് കേരളമെങ്കിലും എറ്റവും കുടുതല്‍ വനവാസി വിഭാഗങ്ങള്‍ ഉള്ളത് സംസസ്ഥാനത്താണെന്ന് സംസ്ഥാന ഭാരാവാഹികള്‍ പറഞ്ഞു. എന്നാല്‍ ഇവരെ ചൂഷണം ചെയ്യുകയാണെന്ന് ഇവര്‍ ചുണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ പ്രചാരണത്തിന് സമ്മേളനം രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: