ന്യൂദല്‍ഹി: ദല്‍ഹിയിലെ സി.ആര്.പി.എഫ് ഓഫീസില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ സിആര്‍പിഎഫിലെ ഹെഡ് കോണ്‍സ്റ്റബിള്‍ മരിച്ചു. ആര്.കെ പുരത്തെ സി.ആര്.പി.എഫ് പരിശീലനകേന്ദ്രത്തില്‍ ശനിയാഴ്ച പുലര്‍ച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
റെക്കോഡ് റൂമില്‍നിന്നാണ് തീപടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: