ശ്രീനഗര്‍: അമര്‍നാഥ് തീര്‍ഥാടനത്തിന്റെ ബാല്‍താലിലെ ബേസ് ക്യാമ്പിനു സമീപമുണ്ടായ മേഘവിസ്ഫോടനത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. 10 പേര്‍ക്കു പരിക്കേറ്റു. ശനിയാഴ്ച രാത്രിയിലാണു മേഘവിസ്ഫോടനമുണ്ടായത്.
സംഭവത്തില്‍ 11 പേരെ കാണാതായതായും പോലീസ് അറിയിച്ചു. 13 വയസ്സുള്ള പെണ്‍കുട്ടിയുടെയും 10 വയസ്സുള്ള ആണ്‍കുട്ടിയുടെയും മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ റോഡുകളെല്ലാം തകര്‍ന്നിട്ടുണ്ട്. ശ്രീനഗര്‍ ലേ , ശ്രീനഗര്‍ കാര്‍ഗില്‍ റോഡുകളിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
അമര്‍നാഥ് യാത്രയ്ക്കായി തയ്യാറാക്കി ബേസ് ക്യാമ്പിലെ ടെന്റുകളിലും വെള്ളം കയറിയെങ്കിലും തീര്ഥാടകരെല്ലാം സുരക്ഷിതരാണ്
മേഘവിസ്ഫോടനത്തെ തുടര്‍ന്നു ബേസ് ക്യാമ്പിലെ പല ടെന്റുകളും മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചു പോയി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയതായി സൈന്യം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: