ഗുംല: ജാര്‍ഖണ്ഡില്‍ മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.സിപിഐ മാവോയിസ്റ്റ് നേതാവ് സില്‍വസ്റ്റര്‍ മിന്‍സ് ആണ് മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മാവോയിസ്റ്റ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റു ചെയ്തു.
ജാര്‍ഖണ്ഡിലെ ഗുംലയില്‍ ചെന്‍പുര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് പോലീസും മാവോയിസ്റ്റുകളും ഏറ്റുമുട്ടിയതെന്ന് പൊലീസ് സൂപ്രണ്ട് ഭീംസെന്‍ ട്യൂട്ടി പറഞ്ഞു
പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്ത് എത്തി ആക്രമണം നടത്തുകയായിരുന്നു.
കൊല്ലപ്പെട്ട മുതിര്‍ന്ന നക്സല്‍ നേതാവ് സില്‍വസ്റ്റര്‍ മിന്‍സയുടെ തലയ്ക്ക് പോലീസ് 15 ലക്ഷം രൂപ വിലയിട്ടിരുന്നു.അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് കമാന്‍ഡര്‍ ദില്ബറാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: