ജമ്മു: ജമ്മുകാശ്മീരിലെ അനന്ത്നാഗില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡാക്രമണത്തില്‍ ഒരാള്‍ മരിച്ചു, സി.ആര്.പി.എഫ് ജവാനടക്കം അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ശ്രീനഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ അച്ചബാല്‍ പ്രദേശത്തെ ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസം ശ്രീനഗറില്‍ സ്വകാര്യ മൊബൈല്‍ കമ്പനികളുടെ ടവറുകള്‍ക്കു നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇന്നും വീണ്ടും ആക്രമണം ഉണ്ടായത്. പരിക്കേറ്റവരെ വിദഗ്ദ്ധചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ആക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: