കോഴിക്കോട്: കഥകളി പാഠ്യവിഷയമാക്കണമെന്ന് പത്മശ്രീ കലാമണ്ഡലം ഗോപി. കഥകളിക്ക് കൂടുതല്‍ പ്രോത്സാഹനം ലഭിക്കാനും കൂടുതല്‍ കലാകാരന്മാരെ വളര്‍ത്തിയെടുക്കുന്നതിനും ഇത് ആവശ്യ മാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കലാമണ്ഡലം കേശവന് നമ്പൂതിരിയുടെ ഷ്ഷഠിപൂര്ത്തി ആഘോഷം കോഴിക്കോട് തളി പത്മശ്രീ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥകളി ആസ്വദിക്കാനുള്ള കഴിവ് വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തി യെടുക്കണം. ഇന്ന് അതിനുള്ള സാഹചര്യമില്ല. ഈ സാഹചര്യം മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം.
ചെറുപ്പത്തിലേ കഥകളിയെക്കുറിച്ച് അറിയണം. നമ്മുടെ സ്വന്തം കലയെ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യം നാം തന്നെ സൃഷ്ടിക്കണം. കഥകളി കലാകാരന്മാരും ആസ്വാദകരും കഥകളിയെ സ്നേഹി ക്കുന്നവരും ഇതിനായി ഒന്നിക്കണം. ഒരു കൂട്ടായ്മ രൂപപ്പെട്ടാല്‍ മാത്രമെ ഇതു സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: