കോട്ടയം: കോടതി പരാമര്‍ശം സംബന്ധിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗം ചട്ടലംഘനമാണെന്ന് ജസ്റ്റീസ് കെ.ടി. തോമസ്. ഭരണഘടനയുടെ 211-ാം വകുപ്പനുസരിച്ച് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ നിയമസഭയിലോ പാര്‍ലമെന്റിലോ ചര്‍ച്ച ചെയ്യുവാന്‍ പാടില്ല.
മറിച്ച് നിയമസഭയില്‍ നടക്കുന്ന ചര്‍ച്ചകളിലും മറ്റും കോടതിയും ഇടപ്പെടുവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏ.ജി. ഓഫീസിന്റെ കാര്യക്ഷമതയില്ലായ്മ ചൂണ്ടിക്കാണിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നിയമസഭയില്‍ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. മാത്യു ടി. തോമസിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുമ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടി കോടതിയെ പരിഹസിച്ച് സംസാരിച്ചത്. ഇത് അനുവദിക്കാന്‍ പാടില്ലായിരുന്നു.
സ്പീക്കര്‍ ഇത് വിലക്കേണ്ടതായിരുന്നുവെന്നും ജസ്റ്റീസ് കെ.റ്റി. തോമസ് ജന്മഭൂമിയോട് പറഞ്ഞു. ഏജി ഓഫീസിന്റെ കാര്യത്തിന് കോടതി പരാമര്‍ശങ്ങളെ സംബന്ധിച്ച് അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: