കടുത്തുരുത്തി: പ്രകൃതിയുമായി ഇണങ്ങിജീവിക്കുവാനുള്ള മനോഭാവം വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തിയെടുക്കുവാന്‍ ഉതകുന്ന പാഠ്യപദ്ധതികള്‍ കരിക്കുലത്തിലുള്പ്പെടുത്തണമെന്ന് ആര്‍എസ്എസ് പ്രാന്തീയ സഹകാര്യവാഹക് എം. രാധാകൃഷ്ണന്. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ സീനിയര്‍ സെക്കണ്ടറിസ്കൂളില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെ പഠനശിബിരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ സാധിക്കുന്നത് വ്യക്തികള്‍ക്കാണ്. അങ്ങനെയുള്ള വ്യക്തികളെ സൃഷ്ടിക്കുന്ന കേന്ദ്രങ്ങളാകണം വിദ്യാലയങ്ങള്‍. വീടുകളിലാണ് വ്യക്തികളുടെ അടിസ്ഥാനമൂല്യങ്ങള്‍ രൂപം കൊള്ളുന്നത്. അതിന്റെ തുടര്‍ച്ചയാണ് വിദ്യാലയങ്ങളില്‍നിന്നും ലഭിക്കേണ്ടത്. അധ്വാനം ആരാധനയാണെന്നബോധം സമൂഹത്തിലുണ്ടാക്കണം. ആ ഉത്തരവാദിത്വം വിദ്യാലയങ്ങള്ക്കാണെന്നും അദ്ദേഹം പറഞ്ഞു. ഭാരതീയവിദ്യാനികേതന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ആര്. രാമചന്ദ്രന്മാസ്റ്റര് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: