ടോക്കിയോ: ജപ്പാനിലെ ആള്‍പ്പാര്‍പ്പുള്ള പ്രദേശത്ത് ചെറുവിമാനം തകര്‍ന്ന് വീണ് മൂന്ന് പേര് മരിച്ചു.
വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ രണ്ട് പേരും അത് തകര്‍ന്നു വീണ വീട്ടിലെ ഒരു സ്ത്രീയുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ അവസ്ഥയെപ്പറ്റി വിവരം ലഭ്യമായിട്ടില്ല.
ചോഫു ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ ഏരിയയില്‍ ഞായറാഴ്ച രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. ഇതേ തുടര്‍ന്ന് സമീപത്തുള്ള മൂന്ന് വീടുകള്‍ക്കും രണ്ട് കാറുകള്‍ക്കും തീപിടിച്ചു. എത്രപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്ന് അറിവായിട്ടില്ല.
അപകടസ്ഥലത്തെത്തിയ അഗ്നിശമനാവിഭാഗം തീയണയക്കാനുള്ള ശ്രമത്തിലാണ്. അപകടകാരണം വ്യക്തമല്ല. അപകടത്തിന് മുന്‍പ് വിമാനം താഴ്ന്ന് പറക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: