പാലക്കാട്: രാജ്യത്തിന്റെ ഭരണഘടനയെയും പരമോന്നത നീതി പീഠത്തെയും വെല്ലുവിളിക്കുകയാണ് മുസ്ലീം ലീഗ് ചെയ്യുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്. ഭരണഘടനയെ അനുസരിക്കാത്തവര്‍ ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റമാണ്.
ഭാരതത്തില്‍ ജീവിക്കുമ്പോള്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണം. അതിന് തയ്യാറല്ലാത്തവര്‍ രാജ്യത്തിനറെ പൗരത്വം ഉപേക്ഷിക്കാന്‍ തയ്യാറാകണം. ബിജെപി പാലക്കാട് നഗരസഭയില്‍ നടത്തിയ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമം. ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണ് ഇക്കൂട്ടര്‍. ജനാധിപത്യവിശ്വാസികള്‍ ഇക്കാര്യത്തില്‍ ജാഗരൂകരായിരിക്കണം-അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാര്‍, ദേശീയ സമിതിയംഗം എന്‍.ശിവരാജന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: