സാമ്പത്തിക സഹായം; ഗ്രീസ് ഐഎംഎഫിനെ സമീപിച്ചു

Sunday 26 July 2015 7:04 pm IST

ഏതെന്‍സ്:സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്നതിനായി വായ്പ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രീസ് അന്താരാഷ്ട്ര നാണയനിധിക്ക് അപേക്ഷ നല്‍കി.കടുത്ത ഉപാധികളോടെ രാജ്യത്ത് സാമ്പത്തിക പരിഷ്‌കണം ഏര്‍പ്പെടുത്താമെന്ന യൂറോപ്യന്‍ യൂണിയന് ഉറപ്പുനല്‍കിയതിനുശേഷമാണ് വായ്പ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ഐഎംഎഫ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡെയ്ക്ക് ഗ്രീസ് ധനമന്ത്രി യൂകഌഡ് സാകലാടോസ് കത്തയച്ചിട്ടുണ്ട്. ധനകാര്യരംഗത്ത് സ്ഥിരതയ്ക്കും ദീര്‍ഘകാല വളര്‍ച്ചയ്ക്കുമുള്ള നടപ്പാക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തയാറാണെന്നും ഐഎംഎഫിനയച്ച കത്തില്‍ പറയുന്നുണ്ട്. അന്താരാഷ്ട്ര നാണയനിധിയില്‍ നിന്നും വായ്പ്പയെടുക്കുന്ന പദ്ധതിയ്ക്ക് ഗ്രീസ് പാര്‍ലമെന്റ് ഇതിനു മുമ്പുതന്നെ അംഗീകാരം നല്‍കിയിരുന്നു. പ്രതിസന്ധിയില്‍നിന്നും മറികടക്കുന്നതിനായുള്ള മൂന്നാംഘട്ട വായ്പ്പാ പദ്ധതിയാണിത്.86ലക്ഷം യൂറോയുടെ സാമ്പത്തിക സഹായമാണ് ഗ്രീസ് അന്താരാഷ്ട്ര സ്ംഘടനകളില്‍ നിന്നും ആവശ്യപ്പെട്ടിരുന്നത്. കടക്കെണിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി അന്താരാഷ്ട്ര സംഘടനകള്‍ മുന്നോട്ടുവെച്ച രണ്ടു പാക്കേജുകള്‍ ഗ്രീസില്‍ ഇതിനുമുമ്പുതന്നെ നടപ്പാക്കിയിരുന്നു.സാമ്പത്തിക വിദഗ്ധരില്‍ നിന്നും കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കടക്കെണിയില്‍നിന്നും രക്ഷപ്പെടുന്നതിനായി ഗ്രീസ് ഇടതു പ്രധാനമന്ത്രി അലെക്‌സിസ് സിപ്രസ് ഐഎംഎഫ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തും. അതേസമയം മൂന്നാംഘട്ട ധനസഹായം ലഭിക്കുന്നതോടെ രാജ്യത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള സാമ്പത്തിക നിയന്ത്രണങ്ങളില്‍ ഇളവുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ,രണ്ടാംഘട്ട സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി ശക്തമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. രാജ്യം കടക്കെണിയില്‍ ആയതോടെ ഇറക്കുമതിയ്ക്ക് കര്‍ശ്ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നാംഘട്ട പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായി ഇറക്കുമതിയിക്കുമേലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. അതേസമയം നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗ്രീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.