ന്യൂദല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കണ്ടതില്‍ യാതൊരു രാഷ്ട്രീയവുമില്ലായെന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ വ്യക്തമാക്കി. പാര്‍ട്ടിക്ക് ദോഷകരമായിട്ടുള്ള ഒന്നും ചെയ്തിട്ടില്ല.
നിതീഷുമായി വളരെ അടുത്ത ബന്ധം ഉണ്ട്. 15 വര്‍ഷം ജെഡിയു ബിജെപിയുടെ സഖ്യകക്ഷിയായിരുന്നു. തന്റെ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്ച്ചനടത്തുവാനായിട്ടാണ് മുഖ്യമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട് രാഷ്ട്രീയത്തില്‍ യാതൊരു തൊട്ട്കൂടായ്മയും ഇല്ലായെന്ന്. ഇതില്‍ മറ്റൊരു നിറം കാണേണ്ടതില്ലെന്നും മുന്‍ ബോളിവുഡ് താരം കൂടിയായ സിന്‍ഹ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: