തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ഗവണ്മെന്റ് ലോ കോളജുകളിലേക്ക് കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2015 -16 അധ്യയനവര്‍ഷത്തേക്കുള്ള മൂന്നുവര്‍ഷത്തെ എല്‍എല്‍ബി കോഴ്സിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫേേട്ടാസ്റ്റാറ്റ് കോപ്പി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും സ്പോര്‍ട്സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ പ്രോസ്പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകള്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനും ബാധകമാണ്. 2013-2014, 2014-15 സാമ്പത്തികവര്‍ഷങ്ങളില്‍ കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യുജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയിട്ടുള്ളതാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. മേല്‍ വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ അപേക്ഷകര്‍ മുന്‍ഗണനാക്രമത്തില്‍ അപേക്ഷയുടെ പകര്‍പ്പിനോടൊപ്പം ഉള്ളടക്കം ചെയ്യണം.
അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതാത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന് സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (സ്പോര്‍ട്സ്) സാക്ഷ്യപ്പെടുത്തണം. കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പോര്‍ട്സ് നേട്ടത്തിന് മാര്‍ക്ക് അനുവദിക്കുന്നത്. അപൂര്‍ണമായതും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: